English| മലയാളം

വിവരണം

വില്ലേജ്                        :     ലോകമലേശ്വരം, പുല്ലൂറ്റ്
താലൂക്ക്‌                        :     കൊടുങ്ങല്ലൂര്‍
അസംബ്ലി മണ്ഡലം       :     കൊടുങ്ങല്ലൂര്‍
പാര്‍ലമെന്റ് മണ്ഡലം     :     മുകുന്ദപുരം

 

അതിരുകള്‍
 
വടക്ക് : എടവിലങ്ങ്, ശ്രീനാരായണപുരം, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകള്‍ കിഴക്ക് : പെരിയാറിന്റെ കൈവഴി തെക്ക് : മേത്തല പഞ്ചായത്ത് പടിഞ്ഞാറ് : എറിയാട്, എടവിലങ്ങ് പഞ്ചായത്തുകള്‍

 

ഭൂപ്രകൃതി
 
ഭൂപ്രകൃതിയനുസരിച്ച് ഉയര്‍ന്ന പ്രദേശം, സമതലം, കായല്‍ ബന്ധിത സമതലം, ചതുപ്പ്, തുരുത്ത് എന്നിങ്ങനെ ഈ മുനിസിപ്പാലിറ്റിയെ തരംതിരിക്കാം, ചെങ്കല്‍പ്പാറ, കറുത്തമണ്ണ്, ഫലപുഷ്ടി കുറഞ്ഞ മണ്ണ്, ചെളി മണ്ണ് തുടങ്ങിയവയാണ് ഇവിടുത്തെ മണ്ണിനങ്ങള്‍

 

ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
 
കാളിക്ഷേത്രം, കുരുംബ കാവ്, കൊടുങ്ങല്ലൂര്‍ ക്ഷേത്രം, സെന്റ്. തോമസ് പള്ളി, ഒട്ടനവധി മുസ്ലീം പള്ളികള്‍ തുടങ്ങിയവയാണ് ഈ പ്രദേശത്തെ ആരാധനാലയങ്ങള്‍

 

വിനോദസഞ്ചാര കേന്ദ്രങ്ങള്‍
 
മുരിങ്ങാതുരുത്തും, കോട്ടപ്പുറം ഭാഗത്തെ ചരിത്ര പ്രസിദ്ധമായ ചേരമാന്‍ കോട്ടയും, ചേന്ദമംഗലം, പാലിയം സ്ഥലങ്ങളും, ജൂത തറവാടും, മാളവനപാറ, വെടിമറ, കോലത്തും കടവ്, പള്ളിപ്പുറം കോട്ടയും, യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ പ്രധാനിയായിരുന്ന സെന്റ് തോമസ് ഇന്ത്യയില്‍ ആദ്യമായി കാലുകുത്തിയ മാര്‍ത്തോമാ നഗറും ഈ പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

 

ചരിത്രപ്രാധാന്യമുള്ളത് /ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍
 
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ മീന ഭരണി ഏറെ പ്രസിദ്ധമാണ്. തെറിപ്പാട്ടുകളാണ് ഈ ഉത്സവത്തില്‍ ദേവിക്കു വഴിപാടായി ഭക്തര്‍ പാടുന്നത്.