English| മലയാളം

കൊടുങ്ങല്ലൂർ നഗരസഭ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു..

കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

 

നഗരസഭാ ഓഫീസിലും സോണൽ ഓഫീസിലും താലൂക്ക്ഓഫീസിലും

വില്ലേജ് ഓഫീസുകളിലും പൊതുജനങ്ങളുടെ പരിശോധനയ്ക്കായി വോട്ടർ പട്ടിക ലഭ്യമാക്കിയിട്ടുണ്ട്. 
2015 ലെ തദ്ദേശ തെഞ്ഞെടുപ്പിനെ ആധാരമാക്കി തയ്യാറാക്കിയ ഈ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് ഫോം നമ്പർ 4 ഉപയോഗിച്ച് 
പേര് ചേർക്കാനും 
ഫോം നമ്പർ 6 ഉപയോഗിച്ച് 
വ്യക്തികളുടെ പേര് വിവരങ്ങളിലെ തെറ്റുതിരുത്താനും  ഫോം നമ്പർ 7 ഉപയോഗിച്ച് 
 ഒരു വാർഡിൽ നിന്നും മറ്റൊരു വാർഡിലേക്ക് പേര്  മാറ്റാനും  അപേക്ഷ നൽകാവുന്നതാണ്. www.lsgelection.kerala.gov.in  എന്ന വെബ് സൈറ്റ് വഴി ഓൺലൈനായിട്ടാണ് പേര് ഉൾപ്പെടുത്തുന്നതിനും  മറ്റുമുള്ള ഇത്തരം അപേക്ഷകൾ സമർപ്പിക്കേണ്ടത്.
 
മരണപ്പെട്ടവർ, വോട്ടറല്ലാത്തവർ, സാധാരണ താമസക്കാരല്ലാത്തവർ  തുടങ്ങിയവരുടെ വോട്ട് സംബന്ധിച്ച അക്ഷേപങ്ങൾ ഫോം നമ്പർ 8 ഉപയോഗിച്ച്  ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ ആയ മുനിസിപ്പൽ സെക്രട്ടറിക്ക് നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കാം
 
അപേക്ഷകളും ആക്ഷേപങ്ങളും *ഫെബ്രുവരി 14 നകം* സമർപ്പിക്കണമെന്നും അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കുമെന്നും കൊടുങ്ങല്ലൂർ നഗരസഭ ഇലക്ഷൻ വിഭാഗം അറിയിച്ചു.
 
അസി.ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ,
കൊടുങ്ങല്ലൂർ നഗരസഭ