English| മലയാളം

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ D&O ലൈസന്‍സ് സംവിധാനം ഓണ്‍ലൈനില്‍.......

അപേക്ഷകര്‍ക്ക് http://www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന കൊടുങ്ങല്ലൂര്‍ നഗരസഭ തെരെഞ്ഞെടുത്ത് ഒരു ലോഗിന്‍ തയ്യാറാക്കി ആ ലോഗിന്‍ മുഖേന അപേക്ഷിക്കുന്നതിനും അപേക്ഷകന്റെ Mobile ലേക്ക് വരുന്ന demand number ഉപയോഗിച്ച് നഗരസഭയുടെ ഫ്രണ്ട്ഓഫീസിലോ അപേക്ഷകന്റെ ലോഗിനിലുള്ള ഇ-പേമെന്റ് സംവിധാനമുപയോഗിച്ചോ ഫീസ് അടയ്ക്കാവുന്നതാണ് (അപേക്ഷകന്റെ മൊബൈലില്‍ മെസേജ് വരുന്ന മുറയ്ക്കു മാത്രമേ ഇ-പേമെന്റ് നടത്താവൂ...). ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സൈന്‍ ചെയ്യുന്ന ലൈസന്‍സ് അപേക്ഷകന്റെ ലോഗിനില്‍ നിന്നും നേരിട്ട് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതുമാണ്... അപേക്ഷകന് അതേ ലോഗിന്‍ തന്നെ അടുത്ത വര്‍ഷത്തേയ്ക്ക് ലൈസന്‍സ് പുതുക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.